വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ മിക്ക ആളുകൾക്കും വന്നിട്ടുണ്ടാകാം. സഹിക്കാൻ പറ്റാത്ത വേദനയും അസ്വസ്ഥതയും വായ്പ്പുണ്ണ് കാരണം ഉണ്ടാകാം. വായ്പ്പുണ്ണ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം…
ഉപ്പ് വെള്ളം വായില്‍ കൊള്ളുന്നത് വായ്പ്പുണ്ണ് അകറ്റാൻ വളരെ നല്ലതാണ്. രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് തേനാണ്. തേനിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങള്‍ വായ്പ്പുണ് മാറാൻ മികച്ചൊരു പ്രതിവിധിയാണ്. ഇതിനായി ദിവസവും വായ്പ്പുണ്ണിന്റെ മുകളിൽ അൽപം തേൻ പുരട്ടാം.
വെളിച്ചെണ്ണയിലെ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഫംഗൽ, ആന്റി വൈറൽ ഘടകങ്ങൾ വായ്പ്പുണ്ണിന് ആശ്വാസം നൽകും. ഇതിനായി ദിവസേന പലതവണകളായി വെളിച്ചെണ്ണ വായ്പ്പുണ്ണ് ബാധിച്ച ഭാഗത്ത് പുരട്ടണം.
ഗ്രാമ്പൂ എണ്ണയിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വേദന കുറയ്ക്കാനും സൂക്ഷ്മാണുക്കളെ ഉന്മൂലനം ചെയ്യാനും നല്ലതാണ്. ഇതിനായി ഇവ പുരട്ടുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക