കാസർകോട്: കാസർകോട് 59കാരനിൽ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘത്തെ അറസ്റ്റ് ചെയ്തു. ദമ്പതികൾ ഉൾപ്പടെ ഏഴ് പേരെ മേൽപ്പറമ്പ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് മാങ്ങാട് സ്വദേശിയിൽ നിന്ന് ആദ്യം തട്ടിയെടുത്തത്. വീണ്ടും ഭീഷണി തുടരുകയും കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തപ്പോൾ പരാതി നൽകുകയുമായിരുന്നു പരാതിക്കാരൻ. അറസ്റ്റിലായ സംഘം റിമാൻ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക