‘അയ്യർ ഇൻ അറേബ്യ’ നാളെ മുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അയ്യർ ഇൻ അറേബ്യ’ കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകി ഒരുക്കിയ ആക്ഷേപഹാസ്യ ചിത്രമാണ്.
മുകേഷിന്റെയും ഉർവശിയുടെയും മകനായിട്ടാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ വേഷമിടുന്നത്. ധ്യാൻ ശ്രീനിവാസന്റെ നായികയായി ദുർഗ്ഗാ കൃഷ്ണയാണ് എത്തുന്നത്.എം എ നിഷാദാണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി ബിസിനസ്മാൻ വിഘ്നേഷ് വിജയകുമാറാണ് നിർമ്മിക്കുന്നത്.
ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങി നാൽപത്തിയഞ്ചോളം താരങ്ങൾ എത്തുന്ന ഈ ചിത്രം പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ദൃശ്യാവിഷ്ക്കാരമായിരിക്കും നൽകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക