കോട്ടയത്ത് ബൈക്ക് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പള്ളം സ്വദേശിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ജോഷ്വ (17) അപകടം നടന്നപ്പോൾ തന്നെ മരിച്ചിരുന്നു. സുഹൃത്ത് ചെട്ടികുന്ന് സ്വദേശിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അബിയേല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരണപ്പെട്ടത്.
കോട്ടയം പാക്കില്‍ പവര്‍ഹൗസ് ജംഗ്ഷനില്‍ 3 മണിയോടെ ആയിരുന്നു അപകടം നടന്നത്. വിദ്യാര്‍ഥികളുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചിങ്ങവനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക