‘കുംഭത്തിൽ നട്ടാൽ കുടത്തോളം മീനത്തിൽ നട്ടാൽ മീൻകണ്ണോളം’ എന്നാണ് പഴമക്കാർ പറയാറുള്ളത്. അത് സത്യവുമാണ്. കുംഭമാസത്തിൽ ചേന നടുന്നതാണ് അനുയോജ്യം.
വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ചേന സ്ത്രീകളിൽ ഉണ്ടാകുന്ന പ്രീ മെൻസ്ട്രൽ സിൻഡ്രം ശമിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ചേനയിൽ വളരെ കൂടുതലായി അടങ്ങിയിട്ടുള്ള ഈസ്ട്രജൻ ആണ് ഇതിന് സഹായിക്കുന്നത്. കുടൽ ബാക്ടീരിയകളെ അകറ്റുന്ന റെസിസ്റ്റന്റ് സ്റ്റാർച്ച് ചേനയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഗ്ലൈസമിക് ഇൻഡക്സ് 51 ആയതിനാൽ ഷുഗർ ഉള്ളവർക്ക് ചേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. നിരവധി വിഭവങ്ങൾ ചേനകൊണ്ട് തയ്യാറാക്കാൻ സാധിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ചേന സഹായിക്കും.
ചേന എങ്ങനെ കൃഷി ചെയ്യാം എന്ന് നോക്കാം. രണ്ടടിവ്യാസത്തിൽ ഒരടി ആഴത്തിൽ കുഴിയെടുത്തതിനുശേഷം 100 ഗ്രാം കുമ്മായം ചേർത്ത് പുട്ടുപൊടി നനയ്ക്കുന്നതുപോലെ നനച്ച് രണ്ടാഴ്ച കാത്തിരിക്കണം. രണ്ടാഴ്ചയ്ക്കുശേഷം ചാണകപ്പൊടി, എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് എന്നിവ കുറേശ്ശെ ചേർത്ത് കൊടുത്ത് പടം പകുതി മൂടിയെടുക്കണം.
പിന്നീട് ചേന കഷ്ണങ്ങൾ വെച്ചുകൊടുക്കാം. പിന്നീട് ഇതിനു മുകളിലായി മണ്ണ് ഇട്ട് കരിയിലകൾ കൊണ്ട് പുതയിട്ടു കൊടുക്കാം. കുംഭത്തിൽ നട്ടുകഴിഞ്ഞ ചേന ജൂൺമാസം ആകുമ്പോഴേക്കും മുള പുറത്തുവന്നു തുടങ്ങും.
മുള പൊന്തി കഴിയുമ്പോൾ എൻ പി കെ വളമോ ജൈവവളമോ ഒക്കെ ചേർത്തു കൊടുക്കാവുന്നതാണ്. ചേനക്ക് ചുറ്റുമുള്ള മണ്ണ് ഇളക്കമുള്ളതാകുന്നതനുസരിച്ച് ചേന വലിപ്പം വയ്ക്കുന്നതിനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക