മേടം:കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, വാഗ്വാദം ഇവ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക.
ഇടവം:കാര്യവിജയം, നിയമവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
മിഥുനം: കാര്യവിജയം, സുഹൃദ്സമാഗമം, മത്സരവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, ബന്ധുസമാഗമം, ഉപയോഗസാധനലാഭം ഇവ കാണുന്നു. ചര്ച്ചകൾ വിജയിക്കാം.
കർക്കടകം:കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു. സഹപ്രവർത്തകർ ദ്വേഷിക്കാം.
ചിങ്ങം:കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാപരാജയം, സ്ഥലംമാറ്റം, നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
കന്നി:കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, സ്ഥാനലാഭം, സ്ഥാനക്കയറ്റം, ആരോഗ്യം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
തുലാം: കാര്യപരാജയം, ഇച്ഛാഭംഗം, വാഗ്വാദം, കലഹം, ശത്രുശല്യം ഇവ കാണുന്നു.
വൃശ്ചികം: കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ധനു: കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
മകരം: കാര്യവിജയം, അംഗീകാരം, നിയമവിജയം, തൊഴിൽ ലാഭം, ബന്ധുസമാഗമം, ധനയോഗം, ബിസിനസ്സിൽ നേട്ടം, ആരോഗ്യം ഇവ കാണുന്നു. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം.
കുംഭം: കാര്യവിജയം, അവിചാരിത ധനയോഗം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലമാറ്റയോഗം, അംഗീകാരം, ബന്ധുസമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
മീനം: കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, നിയമപരാജയം, മനഃപ്രയാസം, ചെലവ്, ശരീരസുഖക്കുറവ്, യാത്രാപരാജയം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക