പത്തനംതിട്ട: പത്തനംതിട്ടയിൽ കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാറിൽ യാത്ര ചെയ്ത 2 പേരിൽ ഒരാൾ മരിച്ചു.
ഡ്രൈവർക്ക് ഗുരുതര പരിക്ക്. കുരമ്പാലയിൽ എംസി റോഡിൽ അമ്യത വിദ്യാലയത്തിന് സമീപമാണ്.
തിരുവനന്തപുരം സ്വദേശികളാണ് കാറിൽ യാത്ര ചെയ്തത് എന്നാണ് വിവരം. രാവിലെ 6.45 നാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂരിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തിയാണ് കാറ് വെട്ടി പൊളിച്ച് കാറിലുള്ളവരെ പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക