ലൈഫ് മിഷൻ പദ്ധതി- 2025 ൽ അഞ്ച് ലക്ഷം ഗുണഭോക്താക്കളാകുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. ദീര്‍ഘകാല വായ്പാ പദ്ധതികള്‍ ഉപയോഗിച്ച് വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ലൈഫ് പദ്ധതിയിൽ രണ്ട് വർഷം കൊണ്ട് 10000 കോടി ചെലവഴിക്കും. ഭവന നിർമ്മാണ മേഖലയ്ക്ക് 57.62 കോടി അനുവദിക്കും. എം എൻ ലക്ഷം വീട് പുനർനിർമാണത്തിന് 10 കോടി അനുവദിക്കും. പദ്ധതികള്‍ക്ക് കേന്ദ്ര വിഹിതം ലഭിക്കുന്നില്ല. ബ്രാന്‍ഡിങ് അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക