തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലെ മിക്ക ജില്ലകളിലും ഇപ്പോൾ കൂടുതൽ ചൂട് അനുഭവപ്പെടുന്നുവെന്നാണ് കാലാവസ്ഥ കണക്കുകൾ പറയുന്നത്.
എൽനിനോ പ്രതിഭാസം കാരണം ഈ വർഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മാർച്ച് മുതലാണ് സംസ്ഥാനത്ത് വേനൽക്കാലം ഔദ്യോഗികമായി തുടങ്ങുന്നത്. എന്നാൽ ഇക്കൊല്ലം ഫ്രെബുവരി ആദ്യം മുതൽ തന്നെ കനത്ത ചൂടാണ് കേരളത്തിൽ അനുഭവപ്പെടുന്നത്.
മിക്ക ജില്ലകളിലും 30 ഡിഗ്രിക്ക് മുകളിലാണ് പകൽ സമയത്തെ ശരാശരി താപനില. കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന ചൂടാണ് കണ്ണൂരിൽ ( 37.7°c) രേഖപ്പെടുത്തിയത്. തിങ്കളാഴ്ച കോഴിക്കോട് സിറ്റിയിൽ ഉയർന്ന താപനിലയിൽ സാധാരണയിലും 3°c കൂടുതലും കോട്ടയം, ആലപ്പുഴ, കണ്ണൂർ സ്റ്റേഷനുകളിൽ 2°c കൂടുതലും ഉയർന്ന താപനില രേഖപെടുത്തി.
പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. അപ്രവചനീയമായ കാലാവസ്ഥാ വ്യതിയാനമാണ് എൽനിനോ കാരണം ഭൂമിയിലുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക