ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്ന ബാര്‍ലി. ബാര്‍ലി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് കൊണ്ട് ധാരാളം വിഭവങ്ങള്‍ ഉണ്ടാക്കാം. ഇന്ന് നല്ല രുചികരമായ ഒരു സൂപ്പ് നമുക്ക് തയ്യാറാക്കാം.
ആവശ്യമുള്ള വസ്തുക്കള്‍
ബാര്‍ലി കുതിര്‍ത്തത്
ചെറുപയര്‍ കുതിര്‍ത്തത്
എണ്ണ
വെളുത്തുള്ളി ഗ്രാമ്പൂ
പച്ചമുളക്
ഉള്ളി
കാരറ്റ്
ബീന്‍സ്
കോളിഫ്ളവര്‍
മഞ്ഞള്‍പ്പൊടി
ഉപ്പ് ആവശ്യത്തിന്
2-3 കപ്പ് വെള്ളം
നെയ്യ്
കുരുമുളക് പൊടി
ബാര്‍ലി സൂപ്പ് തയ്യാറാക്കുന്നത്
എണ്ണ ചൂടാക്കി അതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ മിക്സ് ചെയ്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ബാര്‍ലി, ചെറുപയര്‍ ബാക്കിയുള്ള പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത് ഇളക്കുക. ചെറിയ തീയില്‍ ഒരു മിനിറ്റ് വഴറ്റിയതിന് ശേഷം അല്പം ഉപ്പ് ചേര്‍ക്കുക. പിന്നീട് അല്പം മഞ്ഞള്‍പ്പൊടിയും മിക്സ് ചെയ്യുക. വെള്ളം ചേര്‍ത്ത് പ്രഷര്‍ ചെയ്ത് 4 വിസില്‍ വരെ വേവിക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി, നെയ്യ്, കുരുമുളക്, ഉപ്പ് (ആവശ്യമെങ്കില്‍) ചേര്‍ത്ത് ചൂടോടെ വിളമ്പുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക