വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയ ചിത്രമായിരുന്നു സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദ കേരള സ്റ്റോറി’. ഇസ്ലാമിലേക്ക് മതപരിപർത്തനം ചെയ്യപ്പെട്ട യുവതികളുടെ ജീവിത കഥ തുറന്നുകാട്ടിയ ബോളിവുഡ് ചിത്രമായിരുന്നു ഇത്. എന്നാൽ തീയേറ്ററുകളിൽ ചിത്രം മികച്ച വിജയമാണ് നേടിയത്. 15-20 കോടി ബജറ്റിൽ നിർമ്മിച്ച കേരള സ്റ്റോറി ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.
എന്നാല്‍ ചിത്രം ഇറങ്ങി മാസങ്ങള്‍ ആയിട്ടും ഒടിടി റിലീസ് സംബന്ധിച്ച് അറിയിപ്പുകള് ഒന്നും വന്നിരുന്നില്ല. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ‘ദ കേരള സ്റ്റോറി’ ഒടിടിയിലെത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ വാർത്ത പങ്കുവച്ചത്.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 16 ന് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും.
ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ ശർമ്മയാണ് റിലീസ് തീയതി പുറത്തുവിട്ടത്. അതേ സമയം ചിത്രം ഒടിടിയില്‍ എത്തുന്നതിന്റെ സന്തോഷം ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃതലാല്‍ ഷായും പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക