ഇരട്ടക്കുട്ടികളായ യാഷിന്റെയും റൂഹിയുടെയും പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് കരൺ ജോഹർ. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളോടൊപ്പം വികാരനിർഭരമായ കുറിപ്പും കരൺ പങ്കുവെച്ചിട്ടുണ്ട്. ഇരുവർക്കും ഏഴ് വയസ് തികയുന്ന അവസരത്തിൽ ‘വില്ലി വോങ്ക ആൻഡ് ദ ചോക്ലേറ്റ് ഫാക്ടറി’ എന്ന ചിത്രത്തിന്റെ തീമിലായിരുന്നു ജന്മദിനാഘോഷം.
ഫെബ്രുവരി മൂന്നിനായിരുന്നു യാഷിന്റെയും റൂഹിയുടെയും പ്രീ-ബെർത്തിടെ പാർട്ടി നടന്നത്. പാർട്ടിയൽ സെയ്ഫ് അലി ഖാൻ-കരീന കപൂർ താര ദമ്പതിമാരും മകനായ തയ്മൂർ അലി ഖാൻ, ഷാരൂഖ്-ഗൗരി ദമ്പതിമാരും മകൻ അബ്രാം എന്നിവരും എത്തിയിരുന്നു. സിങ്കിൾ പാരൻ്റായ കരൺ ജോഹർ 2017-ൽ സറോഗസിയിലൂടെയാണ് യാഷിന്റെയും റൂഹിയുടെയും പിതാവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക