ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോൺ ഇന്ത്യ ഈ മാസം തങ്ങളുടെ കാറുകൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. 2024 ഫെബ്രുവരിയിൽ സിട്രോൺ തങ്ങളുടെ കാറുകളിലൊന്നായ സിട്രോൺ C5 എയർക്രോസിന് വൻ കിഴിവ് പ്രഖ്യാപിച്ചു. സിട്രോൺ C5 എയർക്രോസ് ലക്ഷ്വറി എസ്യുവിയിൽ ഉപഭോക്താക്കൾക്ക് 3.50 ലക്ഷം രൂപ ക്യാഷ് കിഴിവ് കമ്പനി നൽകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിൻറെ പ്രാരംഭ എക്സ്-ഷോറൂം വില ഏകദേശം 36.91 ലക്ഷം രൂപ വരെയാണ്.
ഈ എസ്യുവിയിൽ രണ്ട് ലിറ്റർ ഡീസൽ എഞ്ചിൻ ഉണ്ട്. ഇത് 177ps പവറും 400nm ടോർക്കും സൃഷ്ടിക്കുന്നു. എഞ്ചിനോടൊപ്പം 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും അവതരിപ്പിച്ചിട്ടുണ്ട്. ഇക്കോ, സ്പോർട്ട് എന്നീ രണ്ട് ഡ്രൈവ് മോഡുകളിലും ഒന്നിലധികം ട്രാക്ഷൻ കൺട്രോൾ മോഡുകളിലും ഇത് ലഭിക്കും. ഇതിന്റെ എക്സ് ഷോറൂം വില 36.91 ലക്ഷം മുതൽ 37.67 ലക്ഷം വരെയാണ്. ഫീൽ, ഷൈൻ എന്നീ രണ്ട് വേരിയന്റുകളിൽ ഈ അഞ്ച് സീറ്റർ കാർ വാങ്ങാം.
അളവുകളുടെ കാര്യത്തിൽ, എസ്യുവിക്ക് 4,500 എംഎം നീളവും 1,969 എംഎം വീതിയും 1,710 എംഎം ഉയരവുമാണ് നൽകിയിരിക്കുന്നത്. 2,730 എംഎം ആണ് വീൽബേസ്. പ്രോഗ്രസീവ് ഹൈഡ്രോളിക് കുഷ്യൻസ് ഫ്ലൈയിംഗ് കാർപെറ്റ് ഇഫക്റ്റ് വാഗ്ദാനം ചെയ്യുന്നു. വാഗ്ദാനം ചെയ്യുന്നു, പിന്നിലെ സീറ്റുകൾ മടക്കിവെച്ച് 1,630 ലിറ്ററിലേക്ക് നീട്ടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക