താരൻ പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. മുടിയില്‍ എണ്ണമെഴുക്കും അഴുക്കും വരാതെ സൂക്ഷിക്കണം. താരനകറ്റാൻ ചില വീട്ടു വൈദ്യ വിദ്യകൾ അറിഞ്ഞിരിക്കാം.
മൂന്നു ദിവസത്തിലേറെ പഴക്കമുള്ള പുളിച്ച തൈര് അല്‍പ്പം ഉപ്പും ചേർത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുന്നത് താരൻ അകറ്റാൻ നല്ലതാണ്. അതുപോലെ തന്നെ മുട്ടയുടെ വെള്ളയും ഉലുവയും ഒരു ടീസ്പൂണ്‍ നാരങ്ങാനീരുമായി മിക്സ് ചെയ്ത് തലയില്‍ പുരട്ടി പതിനഞ്ചു മിനിറ്റുകഴിഞ്ഞു കഴുകിക്കളയുന്നതും ഉപകാരപ്പെടും.
ചെമ്പരത്തിയുടെ തളിരിലകള്‍ ഒരു ദിവസം വെള്ളത്തിലിട്ട് വെക്കുക. അതേ വെള്ളത്തില്‍ ഇലകള്‍ അരച്ചു പിഴിഞ്ഞെടുത്തുണ്ടാക്കുന്ന താളി ഉപയോഗിച്ചു തലമുടി കഴുകുന്നത് തരാൻ മാറാൻ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക