സൈബർ ലോകം നിങ്ങളുടെ കുടുംബ ജീവിതത്തിന്റെ അടിത്തറ ഏതു നിമിഷം വേണമെങ്കിലും ഇളക്കാം.. ദാമ്പത്യം എന്നെന്നേക്കുമായി സ്വിച്ച് ഓഫ് ആകാതിരിക്കാൻ സൈബർ ലോകത്തിരിക്കുമ്പോൾ ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കു… ജീവിതത്തിന്റെ നിറങ്ങള്‍ വീണ്ടെടുക്കാം
1. സമയം ഓർക്കുക– വീടിനുളളിൽ എത്ര നേരം ഓൺലൈനാകുമെന്ന കാര്യത്തിൽ നിങ്ങൾ തന്നെ തീരുമാനമെടുക്കുക. പങ്കാളിയും കുട്ടികളും സംസാരിക്കുമ്പോൾ മൊബൈലിൽ ചാറ്റ് ചെയ്ത് കൊണ്ട് ഇരിക്കരുത്. കിടപ്പറയിലേക്ക് മൊബൈലിലൂടെ ആരെയും കയറ്റില്ലെന്നു പ്രതിജ്ഞയെടുക്കുക.
2. സുതാര്യമാകട്ടെ എല്ലാം– സ്വകാര്യത വരുമ്പോഴാണ് പലപ്പോഴും പ്രശ്നങ്ങളും ഉണ്ടാകുന്നത്. നിങ്ങൾ ആരോടാണ് സംസാരിക്കുന്നതെന്ന് പങ്കാളിയും അറിയുമ്പോൾ രഹസ്യങ്ങൾക്ക് സ്ഥാനമില്ലാതാകും. മൊബൈൽ പാസ് വേഡുകൾ പരസ്പരം മറച്ചു വയ്ക്കേണ്ട ഒന്നല്ല. പരസ്പരം അറിയുന്നതു കൊണ്ടു കുഴപ്പമില്ല എന്ന ബന്ധങ്ങളാണ് ജീവിതത്തിൽ ഏറ്റവും മികച്ചത്.
3 . പ്രണയിച്ചു തുടങ്ങാം– വീട്ടിൽ നിറം നഷ്ടപ്പെടുമ്പോഴാണ് പലരും പുതുനിറം അന്വേഷിക്കുന്നത്. അതിനൊറ്റ മരുന്നേയുളളൂ. ദാമ്പത്യത്തിൽ പ്രണയം നിറയ്ക്കണം. അതിന്റെ വഴികളും അവസരങ്ങളും സ്വയം ഉണ്ടാക്കുക.
4. മെസേജുകൾ വഴിമാറട്ടെ– നിങ്ങൾ ആരോടാണോ ചാറ്റ് ചെയ്യാനിഷ്ടപ്പെടുന്നത്, അവർക്കയക്കുന്ന മെസേജുകൾ പങ്കാളിക്ക് അയക്കു…. പ്രണയം നിറച്ച ഫോർവേഡ് മെസേജുകളും അൽപം കൊച്ചു വർത്തമാനങ്ങളും ഒക്കെ പങ്കാളിയുമായുള്ള ചാറ്റിൽ ഉൾപ്പെടുത്തുക.
5. ചുറ്റും നോക്കുക– വെർച്വൽ ലോകം സ്വപ്നമാണെന്ന തിരിച്ചറിവിലേക്ക് നിങ്ങൾ എത്തേണ്ടത് അത്യാവശ്യമാണ്. വെറുതെയിരിപ്പും ജീവിത വിരസതയുമാണ് ചാറ്റിങ്ങിലേക്ക് വഴി തുറക്കുന്നത്. ഒഴിവു സമയങ്ങൾ ബുദ്ധിപരമായി വേണം ഉപയോഗിക്കാൻ. ജീവിതത്തിൽ രസമില്ലാതാകുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുക….
പ്രതികരിക്കാൻ ഇവിടെ എഴുതുക