ഇന്ന് സ്ത്രീകളെല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് അമിതമായ രോമവളര്‍ച്ച. പല തരത്തിലുള്ള മരുന്നുകളും ക്രീമുകളും ഉപയോഗിച്ചാലും അമിത രോമവളര്‍ച്ചയെ തടയാന്‍ സാധിക്കില്ല. വീട്ടിലെ ചില സാധനങ്ങളുപയോഗിച്ച് രോമവളര്‍ച്ചയെ ഒരുപരിധി വരെ നമുക്ക് തടഞ്ഞ് നിർത്താം.
അല്പം ഉരുളക്കിഴങ്ങ് നീരില്‍ തേന്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് നന്നായി പിടിപ്പിക്കുക. ഇത് അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കുന്നു.
തേനും മഞ്ഞളും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നതും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് നമ്മെ സഹായിക്കുന്നു. മുഖത്തെ അനാവശ്യ രോമങ്ങള്‍ മാറുന്നു.
കടലമാവ് കുഴമ്പ് രൂപത്തിലാക്കി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുഖത്ത് അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നു.
ഓട്സ് അല്പം തൈരില്‍ നല്ലതു പോലെ അരച്ച് ചേര്‍ത്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക