തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷൽ ട്രെയിൻ ഇന്ന് മുതൽ സർവീസ് ആരംഭിക്കും. ഇന്ന് രാവിലെ തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ആദ്യ സർവീസ് പുറപ്പെടുക.
കേരളത്തിൽനിന്ന് 24 ആസ്താ സ്പെഷൻ ട്രെയിനുകൾ അയോദ്ധ്യയിലേക്ക് സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അതിൽ ആദ്യത്തേതാണ് ഇന്ന് പുറപ്പെടുക. ഫെബ്രുവരി , മാർച്ച് മാസങ്ങളിലായാണ് ട്രെയിനുകൾ. 3,300 രൂപയാണ് ടിക്കറ്റ് നിരക്ക്.
നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും സർവീസ് നടത്തും. ജനുവരി 30ന് ആദ്യ സർവീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അത് പിന്നീട് റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക