ചെന്നൈ: ഐ.പി.എല്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക സ്പോൺസർ ആയി ഇത്തിഹാദ് എയർവേഴ്സ്.
ചെന്നൈയിലെ കലൈവാണർ അരങ്ങമിൽ നടന്ന പരിപാടിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ടീം ഒഫീഷ്യലുകളും താരങ്ങളും ഇത്തിഹാദ് ക്യാബിൻ ക്രൂ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
അടുത്ത സീസണ് മുതല്‍ ഇത്തിഹാദിന്റെ ലോഗോ ടീമംഗങ്ങളുടെ ജഴ്സിയിൽ പ്രദർശിപ്പിക്കും.
ചെന്നൈ സൂപ്പർ കിങ്സിനെ സ്വാഗതം ചെയ്യുന്നതിലൂടെ അസാധാരണമായ യാത്രക്കാണ് തുടക്കം കുറിക്കുന്നതെന്ന് ഇത്തിഹാദ് എയർവേസിലെ ചീഫ് റവന്യൂ ഓഫീസർ അരിക് ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക