ഇടുക്കി: ഇടുക്കിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഉടുമ്പൻചോല പാറക്കൽ ഷീലയെയാണ് അയൽവാസിയായ ശശി അപായപ്പെടുത്തിയത്.
സംഭവത്തിൽ ശശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് സംഭവം. വ്യക്തി വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
യുവതിയ്ക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക