ഒരു ഇടവേളയ്ക്ക് ശേഷം ജയറാം നായകനായെത്തിയ ചിത്രം ‘എബ്രഹാം ഓസ്ലര്’ ഒടിടിയിലേക്ക്. ഇന്ന് ഫെബ്രുവരി 9-ന് ഒസ്ലർ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും.
രൺധീർ കൃഷ്ണൻ കഥ എഴുതി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
കേരള ബോക്സോഫീസിൽ മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 8.15 കോടിയാണ്. 2024-ലെ ആദ്യ ബോക്സോഫീസ് ഹിറ്റായാണ് ഈ ചിത്രത്തെ കണക്കാക്കുന്നതും.
ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവെലും ചേർന്നാണ് നേരമ്പോക്ക് സിനിമാസിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.
അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നു.
ചിത്രത്തിൽ മമ്മൂട്ടിയുടെ എൻട്രി അടക്കം വളരെ രഹസ്യമായാണ് അണിയറ പ്രവർത്തകർ സൂക്ഷിച്ചിരുന്നത്. ഇത് കൊണ്ട് തന്നെ ചിത്രത്തിന് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക