ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് പ്രിയാമണി. ടെലിവിഷൻ ഷോകളിൽ ജഡ്ജായും താരം പ്രത്യക്ഷപ്പെട്ടു. ഒരിടവേളയ്ക്കുശേഷം വീണ്ടും അഭിനയരംഗത്ത് സജീവമായ താരം നീലനിറത്തിലുള്ള സാരിയിൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ശ്രദ്ധ നേടുന്നത്.
സിമ്പിൾ ഡിസൈനോട് കൂടിയ നീലനിറത്തിലുള്ള സാരിയിൽ വളരെ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. നീല നിറത്തിലുള്ള സിമ്പിൾ ഡിസൈനോട് കൂടിയ സാരിക്ക് ഗോൾഡൻ നിറത്തിലുള്ള ലൈൻസും നൽകിയിട്ടുണ്ട്. ഡീപ്പ് വി നെക്കോടു കൂടിയ പ്ലെയിൻ നീല ബ്ലൗസ് ആണ് താരം ധരിച്ചിരിക്കുന്നത്.
ആക്സസറീസ് ആയി ഗോൾഡൻ നിറത്തിലുള്ള ചോക്കറും വളകളും യൂസ് ചെയ്തിരിക്കുന്നു. ബൺ ഹെയർ സ്റ്റൈലും സിമ്പിൾ മേക്കപ്പും താരത്തെ കൂടുതൽ മനോഹരിയാക്കുന്നു. ‘നിങ്ങളെ കാണാൻ എന്നും ഭംഗിയാണ്’, ‘അതിമനോഹരിയാണ്’ എന്നൊക്കെയാണ് ആരാധകർ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന കമന്റുകൾ.
https://www.instagram.com/p/C3FZUwepK5j/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക