നിറയെ പോഷകഗുണങ്ങൾ അടങ്ങിയ പഴങ്ങളിലൊന്നാണ് കിവി. പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ കിവിയിലുണ്ട്. ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്നാണിത്.
കലോറി താരതമ്യേന കുറവാണ് കിവിപ്പഴത്തിൽ. ഒരു ഇടത്തരം വലിപ്പമുള്ള കിവിയിൽ ഏകദേശം 40-50 കലോറി മാത്രമാണുള്ളത്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പോഷകസമൃദ്ധമായ പഴമാണ് കിവി.
കിവിപ്പഴത്തിൽ ധാരാളം ഫെെബർ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു. കൂടാതെ, നാരുകൾ ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുകയും മലവിസർജ്ജനം നിയന്ത്രിക്കാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക