അല്ലു അർജുൻ ചിത്രം ‘പുഷ്പ’യുടെ രണ്ടാം ഭാഗമായി എത്തുന്ന ‘പുഷ്പ ദി റൂളി’ൽ ഐറ്റം ഡാൻസുമായി ദിഷാ പടാനി. ആദ്യ ഭാഗത്തിൽ സമന്തയാണ് കിടിലൻ ഡാൻസുമായി എത്തിയതെങ്കിൽ ഇത്തവണ തിയേറ്ററിൽ ആഘോഷമാകാൻ പോകുന്നത് ദിഷയുടെ ഐറ്റം ഡാൻസാകും.
‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. പുഷ്പ ടീം പങ്കുവെച്ച ഒരു കൗൺഡൗൺ പോസ്റ്റർ കഴിഞ്ഞ മാസം പ്രേക്ഷകർ ഏറ്റെടുത്തിരിന്നു. 200 ദിവസത്തിനുള്ളിൽ പുഷ്പ 2 ആരംഭിക്കും എന്നായിരുന്നു പോസ്റ്റർ. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ലോകമെമ്പാടും റിലീസിനെത്തുക.
അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക