ഇപ്പോൾ ഓറഞ്ചിന്റെ സീസണാണ്. വിറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയ ഓറഞ്ചിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ചർമം, തലമുടി ഇവയുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും കോശങ്ങളെ ക്ഷതങ്ങളിൽ നിന്നു രക്ഷിക്കാനും ഓറഞ്ച് നല്ലതാണ്. ഏതു സമയത്തും ഓറഞ്ച് കഴിക്കാൻ നമുക്ക് തോന്നാറുണ്ട്. എന്നാൽ ഭക്ഷണശേഷം ഓറഞ്ച് കഴിക്കരുത് എന്നാണ് ആയുർവേദം പറയുന്നത്. ഇത് നിരവധി പാർശ്വഫലങ്ങളുണ്ടാക്കും. എന്നുമാത്രമല്ല ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം എന്നാണ് ആയുർവേദത്തിൽ പറയുന്നത്. അതാത് സീസണിൽ ലഭ്യമായതും ഫ്രഷ് ആയതുമായ പഴങ്ങൾ വേണം കഴിക്കാൻ. രണ്ടു നേരം പഴങ്ങൾ കഴിക്കുന്നത് ശരീരത്തിനാവശ്യമായ പോഷകങ്ങൾ നൽകുകയും ശരീരത്തിൽ ജലാംശം നിലനിര്‍ത്താനും സഹായിക്കും. ഒപ്പം ഇടയ്ക്കിടെ അനാരോഗ്യഭക്ഷണങ്ങൾ കൊറിക്കുന്നത് ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക