പോഷകങ്ങൾ അടങ്ങിയ ബീറ്റ്റൂട്ട് ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ഫൈബർ, ഫോളേറ്റ് (വിറ്റാമിൻ ബി9), മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവ ബീറ്റ്റൂട്ടിലുണ്ട്. ബീറ്റ്റൂട്ടിന് സമ്പന്നമായ ചുവപ്പ് നിറം നൽകുന്ന ശക്തമായ സസ്യ പിഗ്മെൻ്റായ ബെറ്റാസയാനിൻ, മൂത്രാശയ അർബുദം ഉൾപ്പെടെയുള്ള ചിലതരം കാൻസറുകളുടെ വികസനം തടയാൻ സഹായിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
ഫെറിക് ആസിഡ്, റൂയിൻ, കെംഫെറോൾ എന്നിവയുൾപ്പെടെ ക്യാൻസറിനെ പ്രതിരോധിക്കാൻ സാധ്യതയുള്ള മറ്റ് സംയുക്തങ്ങൾ ബീറ്റ്റൂട്ടിലുണ്ട്. സ്വാഭാവികമായും ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ എന്നറിയപ്പെടുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
നൈട്രേറ്റുകൾ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാനുള്ള സാധ്യത കൂട്ടുന്നു. ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുള്ള നൈട്രിക് ഓക്സൈഡ് പേശികളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക