ഐശ്വര്യത്തിനും അഭീഷ്ട സിദ്ധിക്കുമായി ഗണപതി വിഗ്രഹങ്ങള്‍ വീടുകളിലും ഓഫീസുകളിലും സൂക്ഷിക്കുന്നത് സാധാരണയാണ്. എന്നാൽ ഗണപതിയുടെ വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ജ്യോതിഷശാത്രം പറയുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഗണപതി ഭഗവാന്റെ വെളുത്ത നിറത്തിലുള്ള വിഗ്രഹങ്ങളാണ് വീട്ടിൽ സൂക്ഷിക്കേണ്ടത്. ഭിത്തിയില്‍ പതിപ്പിക്കുന്ന ചിത്രവും അത്തരത്തില്‍ വെളുത്തതാകണം. വ്യക്തിപരമായ ഉയര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍ കുങ്കുമ വര്‍ണ്ണത്തിലുളള ഗണപതി വിഗ്രഹം ആണ് വേണ്ടത്.
ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിക്കാന്‍ ഇരിക്കുന്ന ഗണപതി വിഗ്രഹമാണ് വീടുകളില്‍ സൂക്ഷിക്കേണ്ടത്. വീട്ടിലേക്ക് ദോഷകരമായത് ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകുമെന്നാണ് വിശ്വാസം.
വീട്ടിലേക്ക് ഐശ്വര്യവും സമൃദ്ധിയും കൊണ്ട് വരാന്‍ ഗണപതിയുടെ ഇരിക്കുന്ന രൂപത്തിലുള്ള വിഗ്രഹം വെയ്ക്കുക. ഇതിലൂടെ വീടിന്റെ സംരക്ഷകനായി ഗണപതി മാറുമെന്നാണ് വിശ്വാസം.
ഗണേശ വിഗ്രഹമാണ് ജോലി സ്ഥലത്ത് ഏറെ നല്ലത്. വീടിന്റെ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയില്‍ വിഗ്രഹം വെയ്ക്കുന്നത് വീട്ടിലേക്ക് ദോഷകരമായത് ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകാന്‍ വേണ്ടിയാണ്. സ്വീകരണമുറിയിലെ അലമാരകളില്‍ വയ്ക്കുന്ന വിഗ്രഹം ഒരിഞ്ച് അകത്തി വെയ്ക്കാന്‍ ശ്രദ്ധിക്കണം.
തുകലില്‍ ഉണ്ടാക്കിയ സാധനങ്ങള്‍ ഒന്നും വിഗ്രഹത്തിനടുത്ത് പാടില്ല. പൂജാമുറിയില്‍ ഒരു ഗണപതി വിഗ്രഹം മാത്രം വയ്ക്കുക. വീട്ടിലെ ഗണപതിവിഗ്രഹത്തിൽ എലിയും മോദകവും കൂടെയുണ്ട് എന്ന് ഉറപ്പാക്കണം. കൂടെ ഇല്ലെങ്കില്‍ ഇവ പ്രത്യേകം വാങ്ങി ഗണപതി വിഗ്രഹത്തിന്റെ ഭാഗമായി സൂക്ഷിക്കേണ്ടതാണ്. വിഘ്നേശ്വരനെ വഴങ്ങി കൊണ്ട് ആരംഭിക്കുന്ന ഏതൊരു കാര്യവും തടസമില്ലാതെ നടക്കും എന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക