വയനാട്: മാനന്തവാടിയില്‍ ഭീതി വിതയ്ക്കുന്ന ബേലൂര്‍ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം വനാതിർത്തിയിലേക്ക് തിരിച്ചു.
ആന മണ്ണുണ്ടി വനമേഖലയിൽ നിന്ന് ബാവലി ഭാഗത്തേക്ക് നീങ്ങിയതായാണ് വിവരം. ബേലൂർ മഗ്നക്കൊപ്പം മറ്റൊരു മോഴയാന കൂടി ഉള്ളതായി ഇന്നലെ വനം വകുപ്പിന് ലഭിച്ച ഡ്രോൺ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക