ഒലയുടെ പുത്തൻ മോഡലായ എസ് വൺ റെയ്ഞ്ച് ഇലക്ട്രിക് സ്കൂട്ടറിന്റെ വിലയിൽ വൻ ഓഫർ. ഫെബ്രുവരി 29 വരെയാണ് മാത്രമാണ് ഓഫറുളളത്.
സ്കൂട്ടറിന് 25,000 രൂപയുടെ ഡിസ്കൗണ്ടാണ് ഒല ഓഫർ ചെയ്യുന്നത്. ഇതോടെ വിപണിയിൽ 1.09 ലക്ഷം വിലമതിച്ചിരുന്ന എസ് വൺ റെയ്ഞ്ച് ഇപ്പോൾ 84,999 രൂപയ്ക്ക് ലഭ്യമാകും.
ഒലയുടെ മറ്റൊരു മോഡലായ എസ് ഐ എയറും മികച്ച വിലക്കുറവിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വിപണിയിൽ 1.19 ലക്ഷ വിലവരുന്ന എസ് ഐ എയർ ഇപ്പോൾ 1.05 ലക്ഷത്തിന് ഷോറൂമുകളിൽ നിന്നും സ്വന്തമാക്കാം.
ഒല എസ് വൺ പ്രോയുടെ വിലയും 1.48 ലക്ഷത്തിൽ നിന്നും 1.30 ലക്ഷമായി കുറച്ചിട്ടുണ്ട്. തുച്ഛമായ വിലയിൽ ഒലയുടെ പുത്തൻ മോഡലുകൾ സ്വന്തമാക്കാനുളള അവസരമാണ് കമ്പനിയൊരുക്കിയിരിക്കുന്നത്.
ഇലക്ട്രിക് സ്കൂട്ടറുകളോടൊപ്പം പുത്തൻ മോഡലുകളിലുളള ഇലക്ട്രിക് കാറുകൾ വിപണിയിലിറക്കുന്നതോടെ ഒല ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹനങ്ങളുടെ ശൃംഖലയായി മാറും.
നിലവിൽ ഒല ഇലക്ട്രിക് സ്കൂട്ടറുകൾക്ക് മൂന്ന് വർഷത്തെ കാലാവധി അല്ലെങ്കിൽ 40,000 കിലോമീറ്ററാണ് ഓഫർ ചെയ്യുന്നത്. എന്നാൽ ഇത് ദീർഘിപ്പിച്ച് എട്ട് വർഷം കാലാവധിയും 80,000 കിലോമീറ്ററുമാണ് ഒല ഓഫർ ചെയ്യുന്നത്.
കാലാവധി വർദ്ധിപ്പിക്കുന്നതിന് അധിക ചാർജുകളൊന്നും കമ്പനി ഈടാക്കുന്നില്ലെന്നും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയാലും പ്രത്യേക മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും ഒല അറിയിച്ചു. ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ 1,25,000 കിലോമീറ്റർ വരെ കാലാവധി നീട്ടാനുളള ഓപ്ഷനും ഒലയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക