വീടിന് മുന്നിൽ ഒരു അലങ്കാരമായി നാം നട്ടു പിടിപ്പിക്കുന്നത് ഫലവൃക്ഷങ്ങൾ കൂടിആയാൽ നന്നായിരിക്കും. നിരവധി ഓറഞ്ചുകൾ നമ്മുടെ നാട്ടിൽ കായ്ക്കും. അതിൽ ഒന്നാണ് ബുഷ് ഓറഞ്ച്.
വിത്ത്, കമ്പ് നട്ടും, ലെയറിങ്ങിലൂടെയും പുതിയ തൈകൾ ഉല്പാദിപ്പിച്ച് വരുന്നു. നമ്മുടെ നാട്ടിൽ കാലവാസ്ക്ക് ചേർന്ന ഇത് നട്ട് സംരക്ഷിച്ചാൽ ഗുണങ്ങൾ നിരവധിയാണ്.
ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
ശരീര ഭാരം കുറക്കാനും ശരീര ദുർഗന്ധം മാറ്റാനും ഇത് നല്ലതാണ്.
കൊളസ്ട്രോളും ,പ്രമേഹവും നിയന്ത്രിക്കും .
ശ്വാസകോശ കോശങ്ങൾക്ക് ശക്തി പകർന്ന് രോഗങ്ങൾ വരാതെ സംരക്ഷിക്കുന്നു .
രോഗ പ്രതിരോധശക്തി കൂട്ടുന്നു .
ഇത് കഴിക്കുന്നത് വഴി വായ ശുദ്ധികരിക്കപ്പെടുന്നു. വായ്നാറ്റം മാറും .
പ്രോട്ടിൻ വർദ്ധിപ്പിക്കുന്നു .
ശരീരത്തിൽ കടന്നു കൂടിയ വിഷാംശങ്ങൾ മാറ്റാൻ നല്ലതാണ്.
ഇതിന്റെ തൊണ്ട് കൊണ്ടു ശരീരം തേച്ച് വൃത്തിയാക്കിയാൽ ശരീരദുർഗന്ധം മാറും.
ജൂസ് അച്ചാർ എന്നിവ നിർമ്മിക്കാനും ഉത്തമം.
നല്ലൊരു അലങ്കാര ചെടിയുമാണ്. ഇൻഡോനേഷ്യയിൽ ബുഷ് ഓറഞ്ച് കറികളിലും ഉപയോഗിച്ച് വരുന്നു .
ബട്ടർഫ്ലൈ ഗാർഡൻ നിർമ്മാണത്തിൽ ശലഭ പുഴുക്കൾക്ക് കഴിക്കുവാൻ തളിരിലകൾ ഉപയോഗപ്പെടുത്തി വരുന്നു.
ഇവയുടെ പൂമൊട്ടിനു കുറ്റിമുല്ലയുടെ സുഗന്ധമാണ്
ഫിലിപ്പെൻസിൽ ഇതിന്റെ സോപ്പ്, ജൂസ്, അച്ചാർ എന്നിവ നിർമ്മിച്ച് വിദേശ രാജ്യങ്ങളിൽകയറ്റുമതി ചെയ്ത് വരുമാനമുണ്ടാക്കുന്നു.
ഈ മരത്തിനെ മ്യൂട്ടേഷൻ വഴി പരിഷ്ക്കരിച്ച് വെള്ള കളറുള്ള ഇലകളിലുള്ള തൈകളും നഴ്സറി ഇൻഡസ്ട്രിയിൽ ഉണ്ട്. വിഷരഹിത ഫലങ്ങൾ കഴിക്കാൻ നമ്മുടെ എല്ലാവീട്ടുമുറ്റത്തും ഒരു ബുഷ് ഓറഞ്ച് നടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക