കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം…
ഒന്ന്…
ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ ചീര മുൻപന്തിയിലാണ്. വിറ്റാമിന്‍ ബി, മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. അതുകൊണ്ട് ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്.
രണ്ട്…
രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ബ്രോക്കോളി ആണ്, ഫൈബര്‍ ധാരാളമായി അടങ്ങിയ ഇവ പച്ചക്കറിയാണ് ബ്രോക്കോളി. കൂടാതെ വിറ്റാമിൻ സിയുടെയും ആന്റി ഓക്സിഡന്റുകളും മറ്റും അടങ്ങിയ ഇവ ഹൃദയാരോഗ്യം നിലനിർത്താൻ വളരെ നല്ലതാണ്. ഇവയിലെ ഉയർന്ന നാരുകൾ ചീത്ത കൊളസ്ട്രോളിനെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.
മൂന്ന്…
ക്യാരറ്റ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകളും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റും ചീത്ത കൊളസ്ട്രോളിനെ ശരീരത്തിൽ നിന്ന് പുറംതള്ളാൻ സഹായിത്തും.
നാല്…
നാലാമതായി ഈ പട്ടികയില്‍ ഉള്പ്പടുന്നത് കോളിഫ്ലവര്‍ ആണ്. കോളിഫ്ലവറിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ലോറിയും കാര്‍ബോയും കുറഞ്ഞ കോളിഫ്ലവർ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ നല്ലതാണ്. കൂടാതെ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും അനുയോജ്യമായ പച്ചക്കറിയാണ് ഇവ.
അഞ്ച്…
അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് റാഡിഷ് ആണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് റാഡിഷ്. ധാരാളം ഫൈബര്‍ അടങ്ങിയ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നതിനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക