ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് മൃണാള്‍ താക്കൂര്‍. മൃണാള്‍ താക്കൂര്‍ നായികയായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. കങ്കണ റണൗട്ടിന്റെ കുടുംബത്തിന്റെ 10 കോടി വിലമതിക്കുന്ന ഒരു ഫ്ലാറ്റ് മൃണാള്‍ താക്കൂര്‍ സ്വന്തമാക്കി എന്നതാണ് പുതിയ റിപ്പോര്‍ട്ട്. നടി മൃണാള്‍ താക്കൂര്‍ വൈകാതെ തന്നെ പുതിയ ഫ്ലാറ്റിലേക്ക് മാറും എന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.
മൃണാള്‍ താക്കൂര്‍ നായികയായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം നാനി നായകനായ ഹായ് നാണ്ണായാണ്. ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീത സംവിധാനത്തില്‍ കൃഷ്ണ കാന്ത് രചിച്ച വരികളുള്ള ഗാനം റിലീസിനു മുന്നേ ഹിറ്റായി മാറിയിരുന്നു. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ജയറാമും മുഖ്യ വേഷത്തിലുണ്ട്.
നാനിയും മൃണാള്‍ താക്കൂറും ഒന്നിച്ച ചിത്രം വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി, മൂര്‍ത്തി കെ എസ് എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഇ വി വി സതീഷ്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം ചെയ്യുകയും ഗാനം ആലപിക്കുകയും ചെയ്ത് നാനി നായകനായി എത്തുന്ന ഹായ് നാണ്ണായുടെ പിആർഒ ശബരിയാണ്.
എ ആര് മുരുഗദോസിന്റെ പുതിയ ചിത്രത്തിലും മൃണാള്‍ താക്കൂര്‍ നായികയാകുന്നുണ്ട് എന്നതാണ് ആരാധകര്‍ക്ക് ആവേശം പകരുന്ന മറ്റൊരു റിപ്പോർട്ട്. എം ആര് മുരുഗദോസിന്റെ ശിവകാര്ത്തികേയൻ ചിത്രത്തിലാണ് മൃണാള്‍ താക്കൂര്‍ നായികയായി വരിക. എന്തായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്ന് പുറത്തുവിട്ടിട്ടില്ല. സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക