കൊല്‍ക്കത്ത: സിംഹങ്ങൾക്ക് അക്ബര്‍, സീത എന്ന് പേരിട്ടത് പേരിട്ടത് ശരിയായില്ലെന്ന് കൽക്കട്ട ഹൈക്കോടതി. സിംഹങ്ങൾക്ക് മറ്റെന്തെങ്കിലും പേര് നൽകണമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നും ഹൈക്കോടതി വിമർശിച്ചു.
ത്രിപുര സര്‍ക്കാരാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. പേര് മാറ്റാമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നും ഹൈക്കോടതി വിമർശിച്ചു.
എന്നാല്‍ സിംഹങ്ങള്‍ക്ക് ഈ പേരുകൾ നൽകിയത് ത്രിപുരയാണെന്ന് ബംഗാള്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും ഹാജരാക്കി. സിംഹങ്ങളുടെ പേര് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ബംഗാൾ സർക്കാർ കോടതിയിൽ അറിയിച്ചു.
കേസില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി വരാം. മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ഓമന മൃഗങ്ങള്‍ക്ക് ഇഷ്ടമുള്ള പേരിടാം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൃഗങ്ങള്‍ക്ക് എങ്ങനെ ഇത്തരം പേരിടും. വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതി ചൂണ്ടികാട്ടി.
സിലിഗുരി സഫാരി പാർക്കിലെ അക്ബർ -സീത സിംഹങ്ങളുടെ പേരിനെ ചൊല്ലിയും അവയെ ഒപ്പം താമസിപ്പിക്കുന്നതിനെ ചൊല്ലിയുമാണ് വിവാദമുണ്ടായത്. അക്ബറിനെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തുകയായിരുന്നു.
ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പിനെയും സഫാരി പാർക്ക് അധികൃതരെയും എതിർ കക്ഷികളാക്കി കൽക്കട്ട ഹൈകോടതിയുടെ ജൽപായ്ഗുരിയിലെ സർക്യൂട്ട് ബെഞ്ചിൽ ഹരജി സമർപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക