സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്ക് പ്രധാന തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന ഒന്നാണ് ആധാർ. കുട്ടികള്‍ക്ക് വരെ യുഐഡിഎഐ ആധാര്‍ കാര്‍ഡ് നല്‍കുന്നുണ്ട്. ഇതിൽ അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്നതാണ് ബ്ലൂ ആധാര്‍ കാര്‍ഡ്.
നീലനിറത്തിലുള്ള അക്ഷരത്തിലാണ് ഇതില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. കുട്ടിക്ക് അഞ്ചുവയസാകുന്നതോടെ കാര്‍ഡ് അസാധുവാകും. കാര്‍ഡിന്റെ സാധുത നിലനിര്‍ത്താന്‍ ഇതിന് തൊട്ടുമുന്‍പ് യുഐഡിഎഐയുടെ സൈറ്റില്‍ കയറി അപ്ഡേറ്റ് ചെയ്യണം. കുട്ടിയുടെ ബയോമെട്രിക് വിവരങ്ങളും മറ്റും നല്കി മാതാപിതാക്കളാണ് ഇത് നിര്‍വഹിക്കേണ്ടത്.
യുഐഡിഎയുടെ വെബ്സൈറ്റില്‍ കയറി വേണം ബ്ലൂ ആധാറിനായി അപേക്ഷിക്കാന്‍.https://uidai.gov.in/ ല്‍ കയറി മൈ ആധാര്‍ തെരഞ്ഞെടുത്ത് വേണം മുന്നോട്ടുപോകേണ്ടത്. അപ്പോയിന്മെന്റ് ബുക്ക് ചെയ്ത ശേഷം ‘ചൈല്‍ഡ് ആധാര്‍’ തെരഞ്ഞെടുക്കുക.
മുതിര്‍ന്നവര്‍ക്ക് നല്‍കുന്നത് പോലെയല്ല ഈ ആധാര്‍ കാര്‍ഡ് നൽകുന്നത്. മുതിർന്നവർക്കുള്ളത് പോലെ ബയോമെട്രിക് ഡാറ്റ നൽകേണ്ടതില്ല എന്നുള്ളതാണ് പ്രധാന പ്രത്യേകത. പകരം കുട്ടികളുടെ വ്യക്തി വിവരങ്ങള്‍ക്കൊപ്പം മാതാപിതാക്കളുടെ യുഐഡിയുമായി ലിങ്ക് ചെയ്യുകയും വേണം. ഇതിന് ശേഷം കുട്ടിക്ക് അഞ്ച് വയസ് തികയുമ്പോൾ ബയോമെട്രിക് ഡാറ്റ നിര്‍ബന്ധമായും നല്‍കണം. അഞ്ച് വയസ് തികഞ്ഞതിന് ശേഷമാണ് കൈയിലെ പത്ത് വിരലുകളുടെയും ബയോമെട്രിക് രേഖപ്പെടുത്തുക.
കുട്ടിയുടെ പേര് അടക്കമുള്ള വിവരങ്ങള്‍, മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍, മാതാപിതാക്കളുടെയും ബയോമെട്രിക് വിവരങ്ങള്‍ എന്നിവയാണ് രേഖപ്പെടുത്തേണ്ടത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡ് എന്നി രേഖകള്‍ ഉറപ്പുവരുത്തണം.
മേല്‍വിലാസം ഉള്‍പ്പെടെ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളും കൈമാറണം. വിവരങ്ങള്‍ കൈമാറിയ ശേഷം സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ആധാര്‍ കാര്‍ഡിന്റെ രജിസ്ട്രേഷന് വേണ്ടി അപ്പോയ്മെന്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. തൊട്ടടുത്തുള്ള എന്‍ റോള്‍മെന്റ് സെന്ററില്‍ ആവശ്യമായ രേഖകളുമായി പോയി വേണം നടപടികള്‍ പൂര്‍ത്തിയാക്കാന്‍. ആവശ്യമായ രേഖകളുമായി ആധാര്‍ സേവാ കേന്ദ്രയില്‍ നേരിട്ട് പോയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
നീല ആധാറിനായി അപേക്ഷിക്കേണ്ട വിധം
uidai.gov.in എന്ന യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിക്കുക.
ആധാർ കാർഡ് രജിസ്ട്രേഷനുള്ള ഓപ്ഷനിലേക്ക് പോവുക.
കുട്ടിയുടെ പേര്, മാതാപിതാക്കളുടെ/രക്ഷിതാവിന്റെ ഫോൺ നമ്പർ, മറ്റ് അവശ്യ വിവരങ്ങൾ എന്നിവ പൂരിപ്പിക്കുക.
ആധാർ കാർഡ് രജിസ്ട്രേഷനുള്ള അപ്പോയിന്റ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
അടുത്തുള്ള എൻറോൾമെന്റ് സെന്റർ കണ്ടെത്തി ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുക.
നിങ്ങളുടെ ആധാർ, കുട്ടിയുടെ ജനനത്തീയതി, റഫറൻസ് നമ്പർ മുതലായവയുമായി ആധാർ കേന്ദ്രത്തിൽ ഹാജരാകുക.
കേന്ദ്രത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക