തെലുങ്ക് സൂപ്പർ നടൻ പ്രഭാസ് ലണ്ടനിലേക്ക് താമസം മാറുന്നു. പ്രഭാസ് ലണ്ടനിൽ ഒരു ആഡംബര വീട് മേടിച്ചെന്നും ആരോഗ്യപരമായ പ്രശ്നങ്ങൾ കൊണ്ടാണ് അദ്ദേഹം കുറച്ച് നാളേക്ക് മാറി നിൽക്കുന്നതെന്നും പറയപ്പെടുന്നു. നേരത്തെ കാൽമുട്ടിന്റെ ചികിത്സ സംബന്ധിച്ച് നടൻ യൂറോപ്പിൽ ആയിരുന്നു.
പ്രഭാസ് എത്ര നാൾ ലണ്ടനിൽ ഉണ്ടാകും എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരങ്ങളില്ല. പക്ഷേ താൻ ആരോഗ്യം ശ്രദ്ധിക്കാൻ തുടങ്ങുകുകയാണെന്നും അതുകൊണ്ട് ഇനി പൂർത്തിയാക്കാനുള്ള ചിത്രങ്ങൾക്ക് ഒരു ഇടവേള നൽകിക്കൊണ്ടാണ് അദ്ദേഹം പോകുന്നത്. ആരാധകർ സോഷ്യൽ മീഡിയയിൽ പ്രഭാസ് എവിടെയാണ് താമസിക്കുന്നത് അവിടെ പോയിട്ട് എന്താണ് ചെയ്യാൻ പോകുന്നത് എന്നൊക്കെ അറിയാനുള്ള കാത്തിരിപ്പിലാണ്.
പ്രേക്ഷകർ എല്ലാവരും കാത്തിരിക്കുന്ന പ്രഭാസിന്റെ ‘കൽക്കി 2898 എഡി’യുടെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷമാണ് നടൻ ലണ്ടനിലേക്ക് തിരിക്കുന്നത്. നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രമാണ് കൽക്കി 2898 എഡി. പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മെയ് 9 നാണ് ഈ ചിത്രം റിലീസ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക