ഭക്ഷണത്തില്‍ രുചി കൂട്ടാനായി നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. മാംഗനീസ്, സെലിനിയം, വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി 6, അല്ലിസിന്‍ ഉള്‍പ്പെടെയുള്ള മറ്റ് ആന്റിഓക്സിഡന്റുകള്‍ പോലുള്ള വൈറ്റമിനുകളും ധാതുക്കളും വെളുത്തുള്ളിയില്‍ സമ്പുഷ്ടമാണ്.
രക്തയോട്ടം സുഗമമാക്കുന്നു
വെളുത്തുള്ളിയിലെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ശരീരത്തിലെ രക്തപ്രവാഹം കൂടുതല്‍ എളുപ്പമാക്കുന്നു. ഒരു ദിവസം നാല് അല്ലി വെളുത്തുള്ളി ചവച്ചു തിന്നുന്നതും രക്തയോട്ടം സുഗമമാക്കാന്‍ സഹായിക്കും.
കൊളസ്ട്രോള്‍ കുറയ്ക്കുന്നു
ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നതിലൂടെ കൊളസ്ട്രോള്‍ ഗണ്യമായി കുറയുന്നു. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകില്ല. പല പ്രകൃതിദത്ത പരിഹാരങ്ങളും പോലെ, വെളുത്തുള്ളിയുടെ ഗുണങ്ങള്‍ ലഭിക്കാന്‍ കുറച്ച് സമയമെടുക്കും.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
വെളുത്തുള്ളി കൊളസ്ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കുന്നതിനാല്‍ ഹൃദ്രോഗ സാധ്യതയുംനന്നേ കുറയുന്നു. രക്തക്കുഴലുകളെ റിലാക്സ് ആക്കുന്നതിലൂടെയും പ്ലേറ്റ്ലെറ്റ് അഗ്രഗേഷന്‍ തടയുന്നതിലൂടെയുമാണ് ഹൃദ്രോഗത്തിന്റെ സാധ്യത കുറയുന്നത്.
ജലദോഷത്തിനും പനിക്കും വെളുത്തുള്ളി
പാകം ചെയ്യുന്ന വെളുത്തുള്ളി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുകയും ചെയ്യും. ജലദോഷ ലക്ഷണങ്ങളുടെ ശരാശരി ദൈര്‍ഘ്യം അഞ്ച് ദിവസത്തില്‍ നിന്ന് ഒന്നര ദിവസമായി കുറയ്ക്കാൻ കഴിയുമെന്നും പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ ജലദോഷം അനുഭവപ്പെടുമ്പോള്‍തന്നെ ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളി ചേര്‍ത്തോളൂ.
ക്ഷീണം അകറ്റുന്നു
പ്രാചീന കാലം മുതല്‍ വെളുത്തുള്ളി ശാരീരികാദ്ധ്വാനം ചെയ്യുന്നവരുടെ ക്ഷീണമകറ്റനായി ഉപയോഗിക്കാറുണ്ട്. കായിക താരങ്ങളുടെ മികച്ച പ്രകടനത്തിനായി ഭക്ഷണത്തില്‍ കൂടുതലായി വെളുത്തുള്ളി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ അത്ലറ്റുകളും സാധാരണക്കാരായ ആളുകളും വ്യായാമം മൂലമുണ്ടാകുന്ന ക്ഷീണം കുറയ്ക്കാന്‍ ഇത് ഉപയോഗിക്കുന്നു.
ഉറപ്പുള്ളതാക്കുന്നു
സൂപ്പര്‍ സ്കിന്‍
വെളുത്തുള്ളി ഒരു സൂപ്പര്‍ഫുഡ് ആണ്, കാരണം ഇതിന് ഒരുപാട് ഗുണങ്ങളുണ്ട്: ആന്റിഓക്സിഡന്റ്, ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഇങ്ങനെ. മുഖക്കുരു ഉണ്ടോ? ബാക്ടീരിയയെ കൊല്ലാന്‍ നിങ്ങളുടെ മുഖക്കുരുവില്‍ വെളുത്തുള്ളി പുരട്ടിയാൽ മാത്രം മതി. സെന്‍സിറ്റീവ് ചര്‍മമുണ്ടെങ്കില്‍ വളരെ ശ്രദ്ധയോടെയേ ഇതുപയോഗിക്കാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക