പ്രമേഹരോഗികൾക്ക് പാലും പഞ്ചസാരയും ചേർത്ത ചായ കഴിക്കുന്ന സാധാരണ രീതി ശരിക്കും അഭികാമ്യമല്ല. ചായയിൽ പഞ്ചസാര ചേർത്താൽ അത് പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും പ്രമേഹരോഗിക്ക് പാനീയം അനാരോഗ്യകരമാവുകയും ചെയ്യുന്നു.
നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ പാൽ ഉൾപ്പെടുന്ന ചായകൾ ഒഴിവാക്കണം. പകരം പാൽ ചേർക്കാത്ത ഹെൽത്തി ചായകൾ പ്രമേഹമുള്ളവർക്ക് കഴിക്കാം. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന മൂന്ന് തരം ചായകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം…
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ എപ്പിഗാലോകാടെച്ചിൻ ഗാലേറ്റ് (ഇജിസിജി) അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് കുടിക്കാവുന്ന ഒരു ചായയാണ് ഗ്രീൻ ടീ. ഇത് പേശി കോശങ്ങളിലേക്ക് ഗ്ലൂക്കോസിന്റെ ആഗിരണം വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി.
വളരെ കുറഞ്ഞ പഞ്ചസാരയും കലോറിയും ഇല്ലാത്തതിനാൽ ശരീരഭാരം കുറയ്ക്കാനും ഇത് ഗ്രീൻ ടി പ്രയോജനകരമാണ്. ഗ്രീൻ ടീ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ഇഞ്ചി ചായ
ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് ഇൻസുലിൻ ഉത്പാദനം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നല്ലതാണ്. ജിഞ്ചർ ടീ മികച്ച ഗ്ലൈസെമിക് നിയന്ത്രണത്തിന് നല്ലതാണ്. അതിനാൽ, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഇഞ്ചി ചായ.
ഇഞ്ചി ചായക്ക് വേണ്ട ചേരുവകൾ…
ഇഞ്ചി 1 കഷ്ണം
വെള്ളം 1 ഗ്ലാസ്
നാരങ്ങ നീര് 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം…
ആദ്യം ഇഞ്ചി മുറിച്ചത് വെളളത്തിലിട്ട് തിളപ്പിക്കുക. തിളപ്പിച്ച് കഴിഞ്ഞാൽ അതിലേക്ക് നാരങ്ങ നീര് ചേർത്ത് ഇളക്കുക. തീ ഓഫ് ചെയ്തശേഷം ചൂട് കുറയുമ്പോൾ തേൻ ചേർക്കുക.
കറുവപ്പട്ട ചായ
ചായയിൽ ഒരു കഷ്ണം കറുവപ്പട്ട ചേർക്കുന്നത് നല്ലതാണ്. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരത നിലനിർത്താനും ഭക്ഷണത്തോടുള്ള ആസക്തി മാറ്റാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല ഘടകങ്ങളിൽ ഒന്നാണ് കറുവപ്പട്ട. പാർശ്വഫലങ്ങളൊന്നു മില്ലാതെ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി ടീയാണിത്..
കറുവപ്പട്ട ചായ എങ്ങനെ ഉണ്ടാക്കാം…
വേണ്ട ചേരുവകൾ…
വെള്ളം 3 ഗ്ലാസ്
കറുവപ്പട്ട 2 കഷ്ണം
കറുവപ്പട്ട പൊടിച്ചത് 2 ടീസ്പൂൺ
നാരങ്ങ നീര് 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം…
ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് കറുവപ്പട്ട ചേർത്ത് നല്ല പോലെ തിളപ്പിക്കണം. ഇനി ഇത് അരിച്ചെടുക്കുക. കുടിക്കുന്നതിന് തൊട്ട് മുമ്പ് തേനും നാരങ്ങ നീരും ചേർക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക