മുംബൈ: ബോളിവുഡിലെ ഗ്ലാമര്‍ താരദമ്പത്തികളായ രൺവീർ സിങും ദീപിക പദുകോണും ആദ്യത്ത കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു. തങ്ങൾ മാതാപിതാക്കളാകുവാന്‍ പോകുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ൽ ഇരുവരും വിവാഹം കഴിച്ചത്. താര ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണ് വരാന്‍ പോകുന്നത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദീപിക പദുകോൺ കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്ന ശുഭവാർത്ത അറിയിച്ചത്. കുഞ്ഞുടുപ്പുകളും കുട്ടി ഷൂസും കളിപ്പാട്ടങ്ങളും നിറഞ്ഞ ബാഗ്രൗണ്ടിൽ സെപ്റ്റംബർ 2024 എന്ന് എഴുതിയാണ് തനിക്കും രൺവീർ സിങ്ങിനും കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം ദീപിക പദുകോൺ ആരാധകരെ അറിയിച്ചത്.
ഈ അറിയിപ്പോടെ ദീപികയ്ക്കും രൺവീറിനും ആശംസകളുടെ ഒഴുകുകയാണ്. സെലിബ്രിറ്റികൾ ഉൾപ്പടെ താരദമ്പതികൾക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളില്‍ ഒരു മില്ല്യണ്‍ ലൈക്കുകളും പോസ്റ്റിന് ലഭിച്ചു . പതിനായിരക്കണക്കിന് ആശംസകളുമാണ് ദീപികയുടെ പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ പ്രസവം ഉണ്ടാകുമെന്ന് മാത്രമാണ് ദീപിക അറിയിച്ചിരിക്കുന്നത്.
ഹൃഥ്വിക് റോഷനൊപ്പം അഭിനയിച്ച ഫൈറ്റര്‍ ആയിരുന്നു ദീപികയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സിങ്കം എഗെയ്ന് എന്ന ചിത്രത്തില്‍ അഭിനയിച്ചു വരുകയാണ് രണ്‍വീര്‍ സിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക