മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരം മഹോത്സവം മാർച്ച് 17ന്. മാർച്ച് 17 മുതൽ പത്തു നാളുകൾ ക്ഷേത്രം പൂരാഘോഷത്തിമർപ്പിലായിരിക്കും. നിരവധി ആളുകളാണ് 10 ദിവസങ്ങളിലായി നടക്കുന്ന തിരുമാന്ധാംകുന്നിലമ്മയുടെ പൂരാമഹോത്സവത്തിൽ പങ്കെടുക്കുക. 10 ദിവസത്തിനു ശേഷം മാർച്ച് 27നാണ് പൂരാഘോഷങ്ങൾക്ക് സമാപനമാവുക.
പെരുവനം സതീശൻ മാരാരുടെ മേള പ്രമാണത്തിലുള്ള പഞ്ചാരി മേളമാണ് ഒന്നാം പൂരത്തിന്റെ പ്രധാന ആകർഷണം. പത്താം പൂര ദിനമായ മാർച്ച് 27ന് പെരുവനം കുട്ടന്മാരാരുടെ മേള പ്രമാണത്തിൽ ഉള്ള പഞ്ചാരിയും അരങ്ങേറും.
സംസ്ഥാന ദേവസ്വമന്ത്രി കെ രാധാകൃഷ്ണൻ സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. പുരാഘോഷത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ മേളം, തായമ്പക, കേളി, പഞ്ചവാദ്യം എന്നിവയും പത്മരാഗം സംഗീത സന്ധ്യ, വയലിൻ നാഥലയ വിസ്മയം, മെഗാ ഷോ, കഥകളി, ഭക്തിഗാനമേള, ഗാനമേള, സ്റ്റേജ് ഷോ, ചവിട്ടുകളിഎന്നിവയും അരങ്ങേറും.
ഈ വർഷത്തെ മാന്ധാദ്രി പുരസ്കാരം സാംസ്കാരിക സമ്മേളന വേദിയിൽ മന്ത്രി കെ രാധാകൃഷ്ണൻ പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്രയ്ക്ക് സമർപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക