ആദ്യ സെക്സ് ഏതൊരു വ്യക്തിയെ സംബന്ധിച്ചും സുഖമുള്ള ഒരോർമ്മയാണ്. എന്നാൽ ആദ്യത്തെ ശാരീരിക ബന്ധം ആനന്ദകരമാക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ആരോഗ്യപരമായും മാനസികപരമായും സ്ത്രീയും പുരുഷനും ആദ്യ സെക്സിനു മുൻപ് അവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ആദ്യ ലൈംഗിക ബന്ധം എന്നെന്നും ഓർക്കാൻ സുഖമുള്ള ഒരനുഭൂതിയാക്കി മാറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം:
1. പങ്കാളികളുടെ ഇരുവരുടെയും പൂർണ്ണ സമ്മതപ്രകാരമല്ലാതെ ഒരിക്കലും സെക്സിനു മുതിരരുത്. ഇത് പിന്നെ ബന്ധം തന്നെ വഷളാക്കിയേക്കാം. സെക്സിൽ ആനന്ദം കണ്ടെത്തണമെങ്കിൽ ഇരുവരും അതിനു മനസ്സുകൊണ്ടും ശരീരം കൊണ്ടും തയ്യാറായിരിക്കണം.
2. ശരീരത്തിലെ അനാവശ്യ രോമങ്ങൾ ചിലപ്പോൾ സെക്സിന്റെ സുഖം കെടുത്തും. ചിലർക്കെങ്കിലും ഇത് അറപ്പും വെറുപ്പും ഉളവാക്കാറുണ്ട്. അതിനാൽ ആദ്യ ബന്ധപ്പെടലിന് മുൻപ് ഇത് നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.
3. പങ്കാളിയോട് കൂടി ചർച്ച ചെയ്ത് ഉചിതമായ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാം. ഇരുവർക്കും സൗകര്യപ്രദമായ മാർഗ്ഗങ്ങൾ വേണം ഇതിനായി സ്വീകരിക്കാൻ.
4. മനസ് തുറന്നുള്ള ആശയവിനിമയവും ലാളനകളും സെക്സിനെ കൂടുതൽ ആനന്ദകരമാക്കും. ഇവയില്ലാതെയുള്ള യാന്ത്രികമായ ബന്ധപ്പെടൽ ഭാവിയിൽ മടുപ്പുണ്ടാക്കിയേക്കാം.
5. സിനിമകളിലും മറ്റും കണ്ട് ആദ്യ സെക്സിനെക്കുറിച്ച് അമിതപ്രതീക്ഷകൾ വച്ച് പുലർത്തുന്നവരുണ്ട്. ഇത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സിനിമയെ സിനിമയായും ജീവിതത്തെ ജീവിതമായും നോക്കിക്കാണാൻ ശ്രമിക്കുക. ശാസ്ത്രീയമായ രീതിയിൽ മാത്രം ഇത്തരം അറിവുകൾ നേടാൻ ശ്രമിക്കണം.
6. ആദ്യ സെക്സിൽ പരമാവധി പങ്കാളിയെ വേദനിപ്പിക്കാതെയുള്ള ബന്ധപ്പെടലാണ് അഭികാമ്യം. ഇല്ലെങ്കിൽ ഭാവിയിൽപങ്കാളിക്ക് സെക്സിനോട് ഭയം ജനിപ്പിക്കാൻ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക