കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ -എസ്പ്ലാനോഡ് സെക്ഷനാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുക. ഹൂഗ്ലി നദിയിലാണ് 16.6 കിലോമീറ്റർ ദൂരം വരുന്ന മെട്രോ ടണൽ നിർമ്മിച്ചിരിക്കുന്നത്.
കൊൽക്കത്തയുടെ ഇരട്ടനഗരങ്ങളായ ഹൗറയെയും സാൾട്ട് ലേക്കിനെയുമാണ് പാത ബന്ധിപ്പിക്കുക. സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്റ്റേഷനാണ് ഹൗറ.
അണ്ടർ ഗ്രൗണ്ടിലുള്ള മൂന്നെണ്ണമടക്കം ആറ് സ്റ്റേഷനുകളാണ് പാതയിലുണ്ടാകുക. ഹൗറ മൈതാൻ, ഹൗറ സ്റ്റേഷൻ കോംപ്ലക്സ്, ബിബിഡി ബാഗ് (മഹാകരൺ) എന്നിവയാണ് ഈസ്റ്റ് -വെസ്റ്റ് മെട്രോയുടെ ഗ്രീൻ ലൈനിലെ മൂന്ന് സ്റ്റേഷനുകൾ. കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (KMRCL) ആയിരുന്നു നിർമ്മാണ ചുമതല. 10.8 കിലോമീറ്റർ ദൂരവും വെള്ളത്തിനടിയിലാണ്.
ഹൗര മൈതാനത്തെ രാജർഹട്ടുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈസ്റ്റ് വെസ്റ്റ് മെട്രോ പദ്ധതിയുടെ ഭാഗമാണിത്. ഹൂഗ്ലി നദിക്ക് താഴെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡിൽ മെട്രോ പിന്നിടും. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണ് മെട്രോ ഓടുക.
2023 ഏപ്രിലിൽ രാജ്യത്ത് ആദ്യമായി ഹൂഗ്ലി നദിക്ക് താഴെയുള്ള തുരങ്കത്തിലൂടെ കടന്ന് കൊൽക്കത്ത മെട്രോ ചരിത്രം സൃഷ്ടിച്ചിരുന്നു. സമുദ്രനിരപ്പിൽനിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്റ്റേഷനാണ് ഹൗറ. ഉപരിതലത്തിൽനിന്ന് 33 മീറ്റർ താഴ്ചയിലാണ് സ്റ്റേഷനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക