സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പൃഥ്വിരാജ് നായകനായി എത്തുന്ന ബ്ലസ്സിയുടെ ‘ആടുജീവിതം’ എന്ന ചിത്രം. ഇപ്പോഴിതാ വനിതാ ദിനത്തിൽ ആടുജീവിതത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അമല പോൾ, എ ആർ റഹ്മാൻ, പൃഥ്വിരാജ് തുടങ്ങിയവരെ ടാഗ് ചെയ്താണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
അമലാപോൾ പൃഥ്വിരാജ് കോമ്പിനേഷൻ ആണ് പോസ്റ്ററിൽ ഉള്ളത്. ഇവർ അവതരിപ്പിക്കുന്ന നജീബ് സൈനു എന്നി കഥാപാത്രങ്ങളുടെ പ്രണയാർദ്രമായ ഒരു നിമിഷമാണ് പോസ്റ്ററിൽ പകർത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് പോസ്റ്റർ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
https://www.instagram.com/p/C4QYtBpP5Jq/?utm_source=ig_embed&ig_rid=9f5f9bf1-e701-4811-8493-6695f03c64b6&img_index=1
പ്രഖ്യാപനം മുതൽ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്ക്കോവര് വരെ സിനിമയുമായി ബന്ധപ്പെട്ടുളള ഒരോ വാർത്തയും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മാർച്ച് 28 ന് ആടുജീവിതം എത്തും.
സൗദി അറേബ്യയിലേക്ക് ജോലി അന്വേഷിച്ച് കുടിയേറുന്ന നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. കഥാപാത്രത്തിനായി താരം ശാരീരികമായി വരുത്തിയ മാറ്റങ്ങൾ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അമല പോൾ, ശോഭ മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബെന്യാമിന്റെ ‘ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അഞ്ച് വര്‍ഷത്തോളം എടുത്താണ് പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക