രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 90’s കാലഘട്ടത്തിലെ പ്രണയം ഓർമിപ്പിക്കുന്നതാണ് പോസ്റ്ററിലെ സുരേഷിന്റെയും സുമലതയുടെയും ലുക്ക്.
പോസ്റ്ററിൽ കുഞ്ചാക്കോ ബോബനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഇതാര് ഗന്ധർവനോ’ എന്നാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്ററിലെ ലുക്കിൽ ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. ചിത്രം ഒരു കോമഡി എന്റർടൈൻമെൻ്റാണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
https://www.instagram.com/p/C4QWIMkPaT4/?utm_source=ig_embed&ig_rid=797a0cd7-bb01-4f89-a633-f851370ef040&img_index=1
രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘ന്നാ താൻ കേസ് കൊട് ‘ ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ഈ ചിത്രം വൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.
ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്ന സവിശേഷതയും ചിത്രത്തിന് അവകാശപെടാനാകും. ഒരു വലിയ താര നിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുൽ നായർ, സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം മെയ് 16ന് തിയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക