ആരോഗ്യപരവും സൗന്ദര്യപരവുമായ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇരട്ടിമധുരം. ഇന്ത്യയുടെ ആയുർവേദ വൈദ്യശാസ്ത്ര സമ്പ്രദായത്തിന്റെ അവിഭാജ്യ ഘടകമാണ് ഇരട്ടിമധുരം. ഒരു വ്യക്തിയുടെ ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുന്ന ഒന്നിലധികം ഔഷധഗുണങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിന് പ്രധാനമായും കാരണം.
ഒരു സസ്യം എന്ന നിലയിൽ ഇത് പഞ്ചസാര പോലെ മധുരമുള്ളതും എന്നാൽ എല്ലാ പാർശ്വഫലങ്ങളിൽ നിന്ന് മുക്തവും ആണ്. നിങ്ങൾക്ക് ഇത് പാലിൽ ചേർക്കാം അല്ലെങ്കിൽ വെള്ളത്തിൽ കലർത്തി കുടിക്കാം. ഇത് പതിവായി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുമെന്നത് ഉറപ്പാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല.
തൊണ്ടവേദനയെയും അസ്വസ്ഥത ഉളവാക്കുന്ന ചുമയെയും മെരുക്കാൻ സഹായിക്കുന്ന ഒരു ഫലപ്രദമായ ഒറ്റമൂലിയാണ് ഇരട്ടിമധുരം. അതുകൊണ്ട്, ഒരു കപ്പ് ചൂടുള്ള ഇരട്ടിമധുര ചായ കുടിക്കുന്നത് എന്തുകൊണ്ടും നമുക്ക് വളരെ ആശ്വാസകരമാണ്.
നമ്മുടെ നാട്ടില്‍ വളരെ സുലഭമായി ലഭിക്കുന്ന ഇരട്ടി മധുരത്തിന്റെ ഗുണങ്ങള്‍ വളരെ വലുതാണ്. കഫം കളയാനും ശ്വസം എളുപ്പമാക്കാനുമുള്ള ഘടകങ്ങളുണ്ട്.
ഇരട്ടിമധുരത്തിൽ ഗ്ലൈസിറൈസിൻ അടങ്ങിയിട്ടുണ്ട്. ഇതാണ് ഇവയ്ക്ക് മധുരമുള്ള രുചി പകരുന്ന പ്രധാന ഘടകം. ഈ ഘടകത്തിന് ദഹനം വർദ്ധിപ്പിക്കാനും കഴിയും. വാസ്തവത്തിൽ, പലരും ഇരട്ടിമധുരം ഒരു ആന്റാസിഡ് എന്ന നിലയ്ക്കും ഉപയോഗിക്കുന്നു. അസിഡിറ്റി അനുഭവപ്പെടുമ്പോൾ, ഇത് പ്രകോപനം കുറയ്ക്കാനും അസ്വസ്ഥതകൾ ശമിപ്പിക്കാനും സഹായിക്കും.
ഇരട്ടിമധുരത്തിൽ വയറുവേദന ശമിപ്പിക്കുന്ന ആന്റിസ്പാസ്മോഡിക് ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നതിനാൽ ഒരു കപ്പ് ഇരട്ടിമധുര ചായ് കുടിക്കുന്നത് ആർത്തവ ദിവസങ്ങളിൽ ഉണ്ടാകുന്ന വേദനയിൽ നിന്ന് മുക്തി നേടുവാൻ സഹായകമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, പേശികൾക്ക് ആശ്വാസമേകുവാനും വിശ്രമം നൽകുവാനും ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു.
ഇരട്ടിമധുരത്തിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ നിങ്ങളുടെ ശരീരത്തെ അണുബാധകളിൽ നിന്ന് ചെറുക്കാൻ സഹായിക്കുന്നു, അതുവഴി നിങ്ങൾക്ക് സന്തോഷവും ആരോഗ്യവും അനുഭവപ്പെടും.
ഇരട്ടിമധുരത്തിന് ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. അത് നിങ്ങളുടെ വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. ഇത് വായ്നാറ്റം അകറ്റുന്നു എന്ന് മാത്രമല്ല, പല്ലിന്റെ പോടിനും മോണ വീക്കത്തിനും കാരണമാകുന്ന ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയെ വളരെയധികം കുറയ്ക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക