ചൂടിനെ പ്രതിരോധിക്കാന്‍ ഭക്ഷണവും വെള്ളവും തന്നെയാണ് പലരും ആശ്രയിക്കുന്നത്. ധാരാളം വെള്ളം കുടിക്കുക, ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ കഴിക്കുക, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക തുടങ്ങിയവയാണ് വേനലിനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍.
അമിതമായ വിയർപ്പ് കാരണം ശരീരത്തിലെ വെള്ളം വേഗത്തിൽ നഷ്ടപ്പെടുന്നു. ദാഹം ശമിപ്പിക്കാൻ വെള്ളം ഏറ്റവും പ്രധാനപ്പെട്ട പാനീയമാണെങ്കിലും, നിങ്ങൾക്ക് ചില വേനൽക്കാല ഭക്ഷണങ്ങൾ കഴിക്കാം. അതിലൊന്നാണ് സ്മൂത്തി
പൊള്ളുന്ന ചൂടിനെ ശമിപ്പിക്കാന്‍ എളുപ്പത്തിലൊരു സ്മൂത്തിയുണ്ടാക്കാം. പഴുത്ത മാങ്ങ, നേന്ത്രപ്പഴം, ആപ്പിള്‍ എന്നിവ മാത്രം മതിയാകും. ഇത് പ്രഭാതഭക്ഷണമായും വ്യായാമത്തിന് ശേഷമുള്ള ഭക്ഷണമായും കഴിക്കാം. കുട്ടികള്‍ക്ക് കൊടുക്കാനും പോഷക സമൃദ്ധമായ സ്മൂത്തിയാണ്.
ചേരുവകള്‍
നന്നായി പഴുത്ത മാങ്ങ മുറിച്ചത് – അരക്കപ്പ്
നേന്ത്രപ്പഴം മുറിച്ചത് -അരകപ്പ്
പപ്പായ മുറിച്ചത് -അരകപ്പ്
മാങ്ങയും പപ്പായയും കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് വൃത്തിയാത്തി എടുക്കണം.ശേഷം അരകപ്പ് അളവില്‍ ഓരോന്നും മുറിച്ചെടുക്കണം. ശേഷം മിക്സിയുടെ ജാറില്‍ നന്നായി അടിച്ചെടുക്കാം. ഐസ് വേണമെങ്കില്‍ ഉപയോഗിക്കാം. മധുരം വേണമെന്നില്ല നിര്‍ബന്ധമുള്ളവര്‍ക്ക് തേന്‍ ചേര്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക