കോൺ അഥവാ ചോളം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ധാരാളമാണ്. വിറ്റാമിനുകൾ, മിനറൽസ്, നാരുകൾ, ഇരുമ്പ്, ഫൈബര്‍, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണിത്. കണ്ണിനും വയറിനും ഏറെ ഗുണം ചെയ്യുന്ന ഒന്നു കൂടിയാണിത്. സ്വാദിഷ്ടവും ഒപ്പം നിരവധി ഗുണങ്ങളും അടങ്ങിയിരിക്കുന്ന ചോളം കഴിച്ചാൽ പ്രയോജനം എന്താണെന്ന് നോക്കാം.
- ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചോളം. കൂടാതെ മഗ്നീഷ്യം, അയേണ്‍, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍, മാഗനീസ് തുടങ്ങിയവയും ചോളത്തില്‍ അടങ്ങിയിട്ടുണ്ട്.
- ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചോളം കഴിക്കുന്നത് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
- ചോളത്തിൽ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതുവഴി വിളർച്ചയുടെ സാധ്യത കുറയ്ക്കാൻ ഇതിന് സാധിക്കുന്നു. പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ് ചോളം.
- ചോളത്തിൽ നല്ല അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് കരോട്ടിനോയിഡുകളും കണ്ണുകൾക്ക് വേണ്ടതാണ്. മാക്യുലർ ഡീജനറേഷനിൽ (എഎംഡി) നിന്ന് കരകയറാൻ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ നിങ്ങളുടെ കണ്ണുകളെ സഹായിക്കും.
- വൈറ്റമിൻ സിയുടെ നല്ല ഉറവിടമാണ് ചോളം. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് പ്രധാനപ്പെട്ടതാണ്. വിറ്റാമിൻ സി നിങ്ങളുടെ ശരീരത്തെിലെ അണുബാധയെ ചെറുക്കാനും ശ്വാസകോശത്തെ സുഖപ്പെടുത്താനും സഹായിക്കും.
- ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ചോളം സഹായിക്കും.
- പ്രമേഹരോഗികൾ ദിവസവും ഫൈബറിനാല്‍ സമ്പന്നമായ ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
- വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ചോളം. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.
- ചോളം രക്തപ്രവാഹത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം കുറയ്ക്കും. ഇക്കാരണത്താൽ, പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റിക്സ് ഉള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.
- ചോളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ലൈക്കോപീൻ എന്നിവ ചർമ്മത്തിലെ കൊളാജന്റെ ഉത്പാദനം വർധിപ്പിക്കുനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക