കനത്ത ചൂടാണ് സംസ്ഥാനത്ത് അടുത്തിടെയായി രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ദിവസം കഴിയുന്തോറും ചൂടിന്റെ കാഠിന്യം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. നിർജലീകരണം തടയുന്നതിനായി ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
ചൂടിൽ നിന്ന് രക്ഷ നേടുന്നതിനും നോമ്പ് തുറക്കുന്നതിനും വ്യത്യസ്തമായി ഒരു നാരങ്ങാ വെള്ളം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.കടുത്ത ചൂടിൽ നിന്ന് രക്ഷ നേടുന്നതിനും നോമ്പ് തുറക്കുന്നതിനും ഇതിലും രുചികരമായ മറ്റൊരു ഡ്രിങ്ക് ഉണ്ടാവില്ലെന്നതാണ് വാസ്തവം.
ഇതിനായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അല്പം നാരങ്ങാ നീര് പിഴിഞ്ഞൊഴിക്കാം. ഇതിലേക്ക് കുതിർത്തെടുത്ത കുറച്ച് അണ്ടിപ്പരിപ്പ് ചേർത്ത് കൊടുക്കണം. പഴുത്ത മാങ്ങയുടെ ചെറിയ ഒരു കഷ്ണം കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം.
ഒരു ചെറിയ കഷണം ഇഞ്ചി കൂടി ചേർത്ത് മധുരത്തിന് ആവശ്യമായ പഞ്ചസാരയോ തേനോ ഇതിലേക്ക് ചേർത്ത് കൊടുക്കാം. കുറച്ച് ഐസ് ക്യൂബ്സും അല്പം വെള്ളവും ചേർത്ത് നല്ലതു പോലെ അടിച്ചെടുക്കണം. ഇനി ഇത് അരിപ്പയിൽ അരിച്ചെടുത്ത് സെർവിംഗ് ഗ്ലാസിൽ ഒഴിച്ച് സെർവ് ചെയ്യാവുന്നതാണ്. ഏറെ രുചികരമായ നാരങ്ങാ വെള്ളം റെഡിയായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക