ഒട്ടനവധി ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണനും കുടുംബത്തിനും നിരവധി ആരാധകരാണ് ഉള്ളത്. വ്യത്യസ്ത ലുക്കിലുള്ള തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
അടുത്തിടെ പച്ച സാരി ധരിച്ച് സുന്ദരിയായി എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധക മനസ്സ് കീഴടക്കിയിരുന്നു. നിരവധി സൈബർ ആക്രമണങ്ങൾക്കും താരം വിധേയയാകാറുണ്ട്. ഇപ്പോഴിതാ നിറയെ പൂക്കളുള്ള നെറ്റ് സാരി ധരിച്ച താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. “ഇത്തരത്തിൽ വസ്ത്ര ധാരണ ഗെയിമുകൾ കളിക്കുന്നത് എനിക്ക് ഇഷ്ടമാണ്” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
“എന്തൊരു ലുക്കാണ് കണ്ണെടുക്കാൻ തോന്നുന്നില്ല” എന്നാണ് ആരാധകർ ചിത്രത്തിന് നൽകിയിരിക്കുന്ന കമന്റുകൾ. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ട അഹാന നായികയായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഷൈൻ ടോം ചാക്കോ നായകനായി എത്തിയ ‘അടി’ ആണ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക