കറി വയ്ക്കാൻ ഉപയോഗിക്കുന്ന ചിരങ്ങ ഉപയോഗിച്ച് നാലുമണി പലഹാരം തയ്യാറാക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. തീർച്ചയായും സാധിക്കും. അതിനായി ആദ്യം തന്നെ ചുരങ്ങ നല്ലതുപോലെ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കണം. ശേഷം ഇത് ചെറുതായി ഗ്രേറ്ററിൽ വച്ച് ഗ്രേറ്റ് ചെയ്ത് എടുക്കണം.
ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് കൊടുക്കാം. പാകത്തിന് ഉപ്പ്, എരുവിന് ആവശ്യമായ മുളകുപൊടി,അല്പം കായം പൊടി, അല്പം മഞ്ഞൾപൊടി, ഇഞ്ചി പൊടിയായി അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്തുകൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം. അൽപ്പാല്പമായി കടലമാവ് ചേർത്തു കൊടുക്കാം.
ആവശ്യമെങ്കിൽ മാത്രം വെള്ളം ഒഴിച്ച് ഉള്ളിവടയുടെ പരുവത്തിൽ മാവ് റെഡിയാക്കി എടുക്കണം. ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് നല്ലതുപോലെ ചൂടാക്കിയതിനുശേഷം എണ്ണ ഒഴിച്ച് ചുടാക്കിയെടുക്കണം. നല്ലതുപോലെ എണ്ണ ചൂടായി വരുമ്പോൾ ഓരോ കോരിയെടുത്ത് എണ്ണയിൽ വറുത്തു കോരാം. കറി വെക്കാൻ എടുക്കുന്ന ചിരങ്ങ ഉപയോഗിച്ച് സ്വാദിഷ്ടമായ നാലുമണി പലഹാരം റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക