എറണാകുളം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥിയായി പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവി മത്സരിച്ചേക്കുമെന്ന് സൂചന. മേജർ രവിയുമായി ബിജെപി നേതൃത്വം ചർച്ചകള്‍ നടത്തി എന്നാണ് പുറത്തു വരുന്ന വിവരം.
എറണാകുളത്ത് മറ്റു പാർട്ടികൾ പ്രചാരണം തകർക്കുമ്പോഴും ബിജെപി സ്ഥാനാർത്ഥികളെ പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എറണാകുളം കൂടാതെ കൊല്ലം, ആലത്തൂർ, വയനാട് മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിക്കാൻ ബാക്കി ഉള്ളത്.
അതേസമയം, കൊല്ലത്ത് കുമ്മനം രാജശേഖരനും ബിജെപി ജില്ലാ അധ്യക്ഷൻ ബി ബി ഗോപകുമാറും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ആലത്തൂരില്‍ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പല്‍ സരസ്വതി ടീച്ചറെയാണ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക