അധികം പരിചരണമില്ലാതെ എളുപ്പത്തിൽ വളരുന്ന ഒരു ഹാങി൦ഗ് പ്ലാന്റാണ് ടർട്ടിൽ വൈൻ. എന്നാൽ, അൽപ്പം ശ്രദ്ധയും പരിചരണവും കൂടി കൊടുത്താൽ ഭംഗിയായി ഇവയെ വളർത്തിയെടുക്കാനാകും.
കല്ലീസിയ ജനുസ്സിൽപ്പെട്ട ഒരുതരം വള്ളിച്ചെടിയാണ് ടർട്ടിൽ വൈൻ. താഴേക്ക് വളരുന്ന സ്വഭാവമുള്ള ഇവ തൂക്കുചട്ടികളിൽ വളർത്താൻ കഴിയും. കമ്പ് മുറിച്ചു നട്ടു വളർത്തിയെടുക്കുന്ന ടർട്ടിൽ വൈൻ നന്നായി വെള്ളം വാർന്നു പോകുന്ന, ആറ്റുമണൽ ചേർത്ത മിശ്രിതത്തിൽ വേണം നട്ട് വെക്കാൻ.
മിശ്രിതം നിറക്കുന്നതിന് മുൻപ് താഴ് ഭാഗത്ത് ഓടിന്റെ കഷ്ണങ്ങൾ നിരത്തുന്നത് വെള്ളം തങ്ങി നിൽക്കുന്നത് ഒഴിവാക്കും. ഉച്ച കഴിഞ്ഞുള്ള കടുത്ത വെയിൽ ലഭിക്കാത്ത ഇടങ്ങളിലാണ് ഈ ചെടി പരിപാലിക്കേണ്ടത്. വെയിൽ അമിതമായാൽ ഇലകൾ കരിയും.
കാലാവസ്ഥ ഏതാണെന്നത് രണ്ട് – മൂന്ന് ദിവസത്തിൽ ഒരിക്കൽ മാത്രം നനയ്ക്കുക. പൊടിച്ച ആട്ടിൻ കാഷ്ടം, ചാണകപ്പൊടി ഇവ ചെടികൾക്ക് വളമായി നൽകാം. ചാണകം വെള്ളത്തിൽ പുളിപ്പിച്ചതിന്റെ തെളി നേർപ്പിച്ചതും നല്ല വളമാണ്.
നൈട്രജൻ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന കപ്പലണ്ടി പിണ്ണാക്ക് ചെടികളുടെ വളർച്ചയ്ക്ക്, കൂടുതൽ ഇലകൾ വരാൻ, പച്ചപ്പ് നിലനിർത്താനും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക